ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

വെള്ളറടയിൽ ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ ആണ് പിടിയിലായത്. മലയിൻകാവ് നന്ദനത്തിൽ ശാന്തകുമാറിനെയാണ് ( 48) മണികണ്ഠൻ കൊലപ്പെടുത്തിയത്.
ശനിയാഴ്ചയായിരുന്നു മണികണ്ഠൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ മർദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ എട്ടാം തീയതിയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്.
സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴാണ് ശാന്തകുമാർ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. ശാന്തകുമാറിനെ മർദ്ദിച്ച പ്രതി മണികണ്ഠനെ അക്കാനി മണിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
Story Highlights: Middle aged man dies in helmet attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here