‘പുഴ മുതൽ പുഴ വരെ’; ഇനി ഹിന്ദി റിലീസെന്ന് രാമസിംഹൻ

പുഴ മുതൽ പുഴ വരെ ഒന്നരക്കോടി രൂപയ്ക്ക് തീർത്തു എന്ന് രാമസിംഹൻ. 106 തീയറ്ററുകളിൽ സിനിമ റിലീസായി. ഇനി ഹിന്ദി റിലീസുണ്ട്. അതുകഴിഞ്ഞ് ഒടിടി റിലീസാണ്. സാമ്പത്തിക മെച്ചമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ട്വൻ്റിഫോറിൻ്റെ ജനകീയ കോടതിയിൽ പ്രതികരിച്ചു. (ramasimhan janakeeya kodathi puzha)
രാമസിംഹൻ്റെ വാക്കുകൾ:
106 തീയറ്റർ എന്നുവച്ചാൽ ബ്രേക്ക് ഈവൻ ആവില്ല. 100 കോടി കളക്റ്റ് ചെയ്താൽ അതിൽ നിർമാതാവിന് കിട്ടുന്നത് 25 ലക്ഷമൊക്കെയാണ്. അടുത്തത് ഹിന്ദി റിലീസാണ്. അതുകഴിഞ്ഞ് ഒടിടി. വാരിയം കുന്നനെ മഹത്വവത്കരിക്കാൻ ശ്രമിച്ചപ്പോൾ എടുത്ത സിനിമയാണ്. ക്രൗഡ് ഫണ്ടിംഗിലൂടെ ഏകദേശം 1.6 കോടി രൂപ വന്നു. ഇപ്പഴും പണം വന്നുകൊണ്ടിരിക്കുകയാണ്. കുറച്ച് ആൾക്കാർ സഹായിച്ചിട്ടുണ്ട്. അത് തിരികെനൽകണം. ബാങ്കിലേക്കാണ് പണം വരുന്നത്. ചെലവാക്കുന്നതും ബാങ്കിൽ നിന്നാണ്. ജിഎസ്ടി രെജിസ്ട്രേഷനുണ്ട്. ഓഡിറ്ററുണ്ട്. പണം ആരുടെയും കൈകൊണ്ട് വാങ്ങിയിട്ടില്ല. അടുത്തത് ഹിന്ദി റിലീസാണ്. അതുകഴിഞ്ഞ് ഒടിടി. ചെറിയ ഒരു കമ്മിറ്റിയുണ്ട്, സിനിമയ്ക്ക്. അവരെ ബോധ്യപ്പെടുത്തും.
Read Also: സിനിമ കണ്ട 1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ല, കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റും: രാമസിംഹൻ
ബിജെപിയോ സംഘപരിവാർ സംഘടനകളോ സിനിമ ഏറ്റെടുത്തിട്ടില്ല. അവർക്കൊന്നും സിനിമ പ്രൊഡ്യൂസ് ചെയ്യാൻ കഴിയില്ല. സന്ദീപ് വാര്യർ അടക്കം പലരും സിനിമ കാണണമെന്ന് പറഞ്ഞിരുന്നു. ഞാൻ ബിജെപിയിൽ നിന്ന് രാജിവച്ചയാളാണ്. മിസ്ഡ് കോൾ അംഗത്വമേയുള്ളൂ. ബിജെപിയുടെ സഹായമൊന്നുമുണ്ടായില്ല. കേരള സെൻസർ ബോർഡിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇത് ഒരു ഹിന്ദു പ്രോ സിനിമയെന്ന് പറഞ്ഞു. അത് പുറത്തിറക്കാൻ പറ്റില്ല. നാട്ടിൽ കലഹമുണ്ടാവുമെന്ന് പറഞ്ഞു. ബോംബെ സെൻസർ ബോർഡും റിജക്ട് ചെയ്തു. പ്രസൂൺ ജോഷിയാണ് അവിടെ ഉണ്ടായിരുന്നത്. ബോംബെ സെൻസർ ബോർഡിൽ നിന്ന് വിവരം ഇവിടെ അറിയിച്ചു. ഹൈക്കോടതിയിൽ നിന്ന് ഞാൻ ഉത്തരവ് വാങ്ങി. എന്നിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. എന്നിട്ട് ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. അങ്ങനെ പ്രധാനമന്ത്രി ഇടപെട്ടാണ് സെൻസർഷിപ്പ് കിട്ടിയത്. അതൊരു ഗതികേടായി തോന്നി. ഇത്രയും പ്രശ്നങ്ങളുണ്ടായപ്പോൾ അത് മുരളീധരനോ സുരേന്ദ്രനോ വിളിച്ച് അന്വേഷിച്ചില്ല. ഈ സിനിമ പുറത്തിറങ്ങരുതെന്ന് കേരളത്തിലെ ചിലർക്കുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഓഫീസറും ഇതിൽ പങ്കാളിയായിരുന്നു. ആളുകൾ വിചാരിച്ചത് എന്തോ അപരാധമുള്ള സിനിമയാണെന്നാണ്. അത് പുറത്തിറങ്ങിയാൽ വോട്ട് കിട്ടില്ലെന്ന് ബിജെപിക്കാരും കരുതിക്കാണും.
സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. മതേതരത്വം തകർന്നുപോകുമെന്ന് കരുതിക്കാണും. സിനിമയിലേക്ക് വിളിച്ച പലരും അവസാന നിമിഷം പിന്മാറി. ജഗദീഷിനെ വിളിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞു.
Story Highlights: ramasimhan janakeeya kodathi puzha muthal puzha vare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here