വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ
വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി അൻവർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഈ മാസം ഏഴിന് ബുധനാഴ്ചയാണ് സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ താനൂർ ആൽബസാർ സ്വദേശി അൻവർ ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റുകയായിരുന്നു. ശേഷം ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. Autorickshaw Driver Arrested for Sexual Assault of Student
അതിജീവിതയുടെ പരാതിയിൽ താനൂർ എസ്ഐ ആർഡി കൃഷ്ണലാലിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. താനൂർ ചാപ്പപ്പടി ഭാഗത്ത് നിന്ന് കണ്ടെത്തിയ അൻവറിനെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: Autorickshaw Driver Arrested for Sexual Assault of Student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here