കടുവാ ഭീതിയിൽ പനവല്ലി; പശുക്കുട്ടിയെ കടിച്ചുകൊന്നു

കടുവാ ഭീതിയിൽ വയനാട് പനവല്ലി. പനവല്ലിയിൽ കടുവാ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. പുളിക്കൽ റോസയുടെ പശുക്കിടാവിനെ പരുക്കേൽപ്പിച്ചു. പുളിക്കൽ മാത്യുവിന്റെ വിട്ടിൽ പശുവിനെ കഴിഞ്ഞയാഴ്ച കടുവ കൊന്നിരുന്നു. ( tiger attacked cow in panavalli )
ഏതാനും നാളുകളായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ട്. പ്രദേശവാസികളുടെ വളർത്ത് മൃഗങ്ങളെ കടുവ കടിച്ചുകൊല്ലുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും ഭയമാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights: tiger attacked cow in panavalli
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here