Advertisement

WTC ഫൈനലിൽ എന്തുകൊണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു? വിശദീകരണവുമായി രാഹുൽ ദ്രാവിഡ്

June 12, 2023
Google News 3 minutes Read
Why India Chose To Bowl In WTC Final? Head Coach Rahul Dravid Explains

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് WTC ഫൈനലിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് രാഹുൽ. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ, ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ച തീരുമാനത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

‘മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചത്. സമയം കഴിയുന്തോറും പിച്ചിൽ ബാറ്റ് ചെയ്യാൻ എളുപ്പമാകുമെന്ന് ഞങ്ങൾ കരുതി. സമീപകാല മത്സരങ്ങൾ നോക്കൂ, ടോസ് നേടിയ മിക്ക ടീമുകളും ഇംഗ്ലണ്ടിൽ ഫീൽഡിംഗാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഓസീസ് 70/3 എന്ന നിലയിലായിരുന്നപ്പോൾ ഇതൊരു മികച്ച തീരുമാനമാണെന്ന് തെളിഞ്ഞു. പക്ഷേ തുടർന്നുള്ള രണ്ട് സെഷനുകളിലും ഞങ്ങൾ ധാരാളം റൺസ് വഴങ്ങി’ – രാഹുൽ ദ്രാവിഡ് പറയുന്നു.

‘300 റണ്‍സിനെങ്കിലും ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യ മത്സരത്തിലുണ്ടായേനെ. നാലാം ഇന്നിംഗ്‌സില്‍ ജയിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. 469 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാണ്. അസാധാരണമായ പ്രകടനങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എത്ര പിന്നിലാണെങ്കിലും, കൂടുതൽ പോരാട്ടം കാണിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബൗളിംഗ് നിരാശപ്പെടുത്തി. ഒരുപാട് റൺസ് വിട്ടുകൊടുത്തു. ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്തായി’ – ദ്രാവിഡ് കൂട്ടിച്ചേർത്തു.

Story Highlights: Why India Chose To Bowl In WTC Final? Head Coach Rahul Dravid Explains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here