ബിവറേജസ് കോർപറേഷനിൽ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ( beverages corporation strike on June 30 )
ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകൾ പറയുന്നു. കെഎസ്ബിസി ബോർഡ് 2021 ജൂൺ 23ന് ശമ്പള പരിഷ്‌കരം ഫയൽ അംഗീകരിച്ച് സർക്കാരിനെ അറിയിച്ചപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചാൽ മതി എന്ന് നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെഎസ്ബിസി പത്രക്കുറിപ്പിൽ പറയുന്നു.
Story Highlights: beverages corporation strike on June 30
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here