ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി കെ സുധാകരന്‍; കാത്തിരിക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ ക്രൈംബ്രാഞ്ച്

മോണ്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ചോദ്യം ചെയ്യുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് അപേക്ഷ നല്‍കി. ചോദ്യം ചെയ്യുന്നതിനുള്ള തിയതി ഒരാഴ്ച മുന്‍പ് അറിയിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യല്‍ ഈ മാസം 23ലേക്ക് മാറ്റണമെന്ന് കാട്ടിയാണ് കെ സുധാകരന്‍ അപേക്ഷ നല്‍കിയത്. (K sudhakaran seek more time from crime branch monson mavunkal)
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് കെ സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ ഔദ്യോഗികമായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ല എന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനായി ഈ മാസം 23 വരെ കാത്തിരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. നാളെ കെ സുധാകരന് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കുമെന്നാണ് സൂചന.
Read Also: ‘മോൻസൺ മാവുങ്കലുമായി ബന്ധമില്ല, തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും’; കെ. സുധാകരൻ
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Story Highlights: K sudhakaran seek more time from crime branch monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here