പിഎസ്ജിയിൽ കൊഴിഞ്ഞുപോക്ക്; എംബാപ്പെയും ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്

ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് റിപ്പോർട്ട്.
അടുത്ത സീസണിൽ കരാർ അവസാനിക്കാരിക്കെ ഫ്രീ ഏജൻ്റായി താരത്തെ വിടാതിരിക്കാൻ ക്ലബ് ഓഫറുകൾ പരിഗണിക്കുകയാണ്. 150 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം റയൽ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യൺ യൂറോ ഓഫർ പിഎസ്ജി തള്ളിയിരുന്നു. റയൽ വീണും എംബാപ്പെയ്ക്കായി ശ്രമിച്ചേക്കുമെന്നാണ് വിവരം. പ്രധാന സ്ട്രൈക്കർ കരീം ബെൻസേമ ക്ലബ് വിട്ടത് ഈ റിപ്പോർട്ടുകൾക്ക് ശക്തി വർധിപ്പിച്ചിട്ടുണ്ട്.
Story Highlights: kylian mbappe leaving psg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here