മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെയും ജനദ്രോഹത്തിനെതിരെയും വിട്ടുവീഴ്ച്ചയില്ലാത്ത പോരട്ടം നടത്തുന്നയാളാണ് കെ സുധാകരൻ; എം എം ഹസൻ

കെ സുധാകരനെതിരെ രാഷ്ട്രീയ പ്രതികാരം വീട്ടാനാണ് ക്രൈം ബ്രാഞ്ച് കള്ള കേസ് എടുക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ട്വന്റിഫോറിനോട്. കെട്ടിച്ചമച്ച തെളിവുകൾ ഉണ്ടാക്കി കേസെടുക്കാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെയും ഗവൺമെന്റിന്റെ ജനദ്രോഹത്തിനെതിരെയും വിട്ടുവീഴ്ച്ചയില്ലാത്ത പോരട്ടം നടത്തുന്നയാളാണ് കെ സുധാകരൻ.(M M Hassan Praises K Sudhakaran)
ശക്തമായ എതിർപ്പുകൾ നടത്തുമ്പോൾ അദ്ദേഹത്തിന്റെ വായടപ്പിക്കാൻ ആർക്കും കഴിയില്ല. ഡി ജി പി ബെഹ്‌റയ്ക്ക് മോൺസണുമായി അടുത്ത ബന്ധമുണ്ടെന്നും എം എം ഹസൻ വ്യക്തമാക്കി.
ബെഹ്റ പിണറായി വിജയൻറെ അനുയായി ആണ്. ബെഹ്റയുടെ പേരിൽ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയില്ല. കെപിസിസി പ്രസിഡന്റിന്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ പ്രതികാരം വീട്ടാനും അദ്ദേഹത്തിനെ നിശബ്ദമാക്കാനുമാണ്. ഇപ്പോഴത്തെ ഗവൺമെന്റ് പെട്ടിരിക്കുന്നത് വല്ലാത്ത അവസ്ഥയിലാണ്. സർക്കാരിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐസിയുവിൽ കിടക്കുന്ന രോഗിക്ക് ഓക്സിജൻ കൊടുക്കുന്ന പോലെയാണ് കെപിസിസി പ്രസിഡന്റിനെതിരെയുള്ള കള്ള കേസ്. ഇതിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസൻ വ്യക്തമാക്കി.
അതേസമയം കെ പി സി സി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള പ്രതികാര നടപടികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ സി ജോസഫ് വ്യക്തമാക്കി . ഓലപാമ്പിനെ കാണിച്ചു ആരെയും ഭയപ്പെടുത്താൻ ശ്രമിക്കേണ്ട .മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും മോദിയുടെ മാതൃകയിൽ’ നിശ്ശബ്ദരാക്കാനുള്ള നീക്കം പിണറായിയുടെ ഫാസിസ്റ്റു ശൈലിയുടെ ഉദാഹരണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: M M Hassan Praises K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here