Advertisement

അശ്രദ്ധമായി പാഞ്ഞുവന്ന കാര്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ചു; റോഡിന് മറുവശത്തേക്ക് യാത്രക്കാരി തെറിച്ചുവീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

June 13, 2023
Google News 3 minutes Read
Shocking visual of car accident from Malappuram

മലപ്പുറം വാഴക്കാട് അശ്രദ്ധമായി വന്ന വാഹനം കാല്‍ നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഴക്കാട് പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (Shocking visual of car accident from Malappuram)

ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. വാഴക്കാട് എസ്ബിഐ ബാങ്കിന് മുന്നിലൂടെ നടന്നുപോകുകയായിരുന്നവര്‍ക്ക് നേരെയാണ് വാഹനം പാഞ്ഞടുത്തത്. വാഴക്കാട് പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആഷിത, കൂടെയുണ്ടായിരുന്ന അപര്‍ണ എന്നിവരെയാണ് കാര്‍ ഇടിച്ചത്.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് അപര്‍ണ റോഡിന്റെ ഒരുവശത്തേക്ക് വീണുപോയി. എന്നാല്‍ ആഷിതയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയും ഇവര്‍ റോഡിന്റെ എതിര്‍ദിശയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. കാര്‍ പിന്നെയും 50 മീറ്ററോളം മുന്നിലേക്ക് പോയി ഒരു ബൈക്കിലിടിച്ചാണ് നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: Shocking visual of car accident from Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here