Advertisement

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനെന്ന പേര് പറഞ്ഞ് തട്ടിപ്പും മോഷണവും; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

June 13, 2023
3 minutes Read
Two arrested in Malappuram fraud case in the name of charity

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ പണപ്പിരിവും മോഷണവും നടത്തിയ കേസില്‍ രണ്ട് പേര്‍ മലപ്പുറം മങ്കട പൊലീസിന്റെ പിടിയില്‍. ഏലംകുളം സ്വദേശി സുനില്‍കുമാര്‍, പട്ടാമ്പി സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. (Two arrested in Malappuram fraud case in the name of charity)

ഈ മാസം 6 ന് ആണ് കേസിനാസ്പദമായ സംഭവം. രാമപുരത്തെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ പ്രതികള്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട പണപ്പിരിവിനായി എത്തി. ശേഷം ഇവിടുത്തെ ജീവനക്കാരുടെ സ്വര്‍ണവും ,പണവും മൊബൈല്‍ ഫോണും കവര്‍ന്നു എന്ന കേസിലാണ് അറസ്റ്റ്.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

മങ്കട സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായം ആവശ്യപ്പെട്ടാണ് സുനില്‍കുമാറും സുരേഷും വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും എത്താറുള്ളത്. പിരിവ് നടത്തുകയും ജീവനക്കാരുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പടെ കവരുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ അയല്‍ ജില്ലകളിലും സമാനമാനായ കേസുകള്‍ ഉണ്ട്.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

Story Highlights: Two arrested in Malappuram fraud case in the name of charity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top