Advertisement

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

June 14, 2023
Google News 1 minute Read

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം ഉണ്ടായത്. മാമ്പള്ളി സ്വദേശി ബൈബുവിൻ്റെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് മുതലപ്പൊഴിയിൽ വള്ളം മറിയുന്നത്.

മുതലപ്പൊഴിയിൽ മുന്നറിയിപ്പ് അവഗണിച്ച് കടലിൽപ്പോകുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് ആവർത്തിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് വള്ളങ്ങളാണ് ഒന്നിനുപിറകെ ഒന്നായി അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും തീരപൊലീസും മറൈൻ എൻഫോഴ്‌സ്‍മെൻറും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

Story Highlights: Boat accident again in Muthalapozhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here