14കാരനെ ജീവനോടെ തിന്നു; മുതലയെ നദിയില്‍ നിന്നും വലിച്ചു കയറ്റി തല്ലിക്കൊന്നു

പുതിയ മോട്ടോർ സൈക്കിൾ വാങ്ങിയതിന്റെ ആവേശം 14 വയസുകാരന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്തി. മോട്ടോർ സൈക്കിൾ പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. (Crocodile Killed Teen Beaten to Death)
നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.
കുളിക്കുന്നതിനിടെ അങ്കിതിനെ മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയി ജീവനോടെ തിന്നുകയായിരുന്നു. ബിഹാറിലെ വൈശാലിയില്‍ രാഘോപുര്‍ ദിയാരയിലാണ് ദാരുണസംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചെങ്കിലും അങ്കിതിന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം മുതലയെ വലിച്ചു കരയ്ക്ക് കയറ്റി വടികള്‍ ഉപയോഗിച്ച് അടിച്ചുകൊന്നു.
Story Highlights: Crocodile Killed Teen Beaten to Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here