Advertisement

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം

June 14, 2023
Google News 1 minute Read

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീപിടുത്തം 3C ഡിപ്പാർച്ചർ ടെർമിനലിലിലെ ചെക് ഇൻ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ആദ്യ ഘട്ടത്തിൽ വിമാനത്താവളത്തിനകത്തുണ്ടായിരുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ടെർമിനലിൽ പുക നിറഞ്ഞു. വിമാനത്താവളത്തേക്കുള്ള പ്രവേശനം തൽക്കാലം നിർത്തിവച്ചു. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.

Story Highlights: fire kolkata airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here