തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികൻ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്ക്

തൃശൂർ കുന്നംകുളത്തും തെരുവുനായയുടെ ആക്രമണം രൂക്ഷം. വയോധികൻ ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. ചൊവ്വന്നൂർ എട്ടംപുറത്താണ് സംഭവം. പരുക്കേറ്റ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ( street dog attack Two injured in Thrissur ).
പത്തനംതിട്ടയിൽ ഇന്ന് അഞ്ച് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേർക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാകടവിൽ രാവിലെ 8.30 ക്കും അമ്പലക്കടവിൽ 11 മണിക്കും ആണ് സംഭവം.
Story Highlights: street dog attack Two injured in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here