Advertisement

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാളയത്തിൽ പട; സ്ഥാനാർത്ഥിയായി അം​ഗീകരിക്കാതെ എ ​ഗ്രൂപ്പിലെ ഒരു വിഭാ​ഗം

June 14, 2023
Google News 3 minutes Read
Youth Congress organizational election; Rahul Mamkootathil is in crisis

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അം​ഗീകരിക്കാതെ എ ​ഗ്രൂപ്പിലെ ഒരു വിഭാ​ഗം. രാഹുലിന്റെ പരാജയം ഉറപ്പിക്കാൻ എ ​ഗ്രൂപ്പിൽ നിന്ന് 4 വിമത സ്ഥാനാർത്ഥികളാണുള്ളത്. ദുൽഖിഫിൽ, എസ്.പി അനീഷ്, വിഷ്ണു സുനിൽ പന്തളം, അനുതാജ് എന്നിവരാണ് മത്സരിക്കുന്നത്. ഉമ്മൻ ചാണ്ടി നിർദേശിച്ച പേര് വെട്ടി രാഹുലിനെ സ്ഥാനാർത്ഥിയാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. അതേസമയം രമേശ് ചെന്നിത്തലയുടെ പ്രതിനിധിയായി അബിൻ വർക്കിയും കെസി വേണു​ഗോപാലിന്റെ പ്രതിനിധിയായി ബിനു ചുള്ളിയിലും ഇന്ന് നോമിനേഷൻ സമർപ്പിക്കും. ( Youth Congress organizational election; Rahul Mamkootathil is in crisis).

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

നീണ്ട തർക്കങ്ങൾക്കൊടുവിലായിരുന്നു ഇന്നലെ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി രാഹുലിനെ തീരുമാനിച്ചത്. രാഹുലിന് പുറമേ ജെ.എസ് അഖിൽ, കെ.എം അഭിജിത്ത് എന്നിവരുടെ പേരും പരി​ഗണനയിലുണ്ടായിരുന്നു. പല തരത്തിലുള്ള ചർച്ചകൾ നടത്തിയിട്ടും ഇവരെ മൂന്ന് പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചിട്ടും ആരെ സ്ഥാനാർത്ഥിയാക്കുമെന്ന കാര്യത്തിൽ സമവായമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ആദ്യം മുതൽ തന്നെ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനായി രം​ഗത്തെത്തിയിരുന്നു. അവസാന റൗണ്ടിൽ ഒറ്റ പേരിലേക്ക് ചുരുങ്ങണമെന്നും തർക്കം അവസാനിപ്പിക്കണമെന്നും കെസി ജോസഫും ബെന്നി ബെഹനാനും ഉൾപ്പടെയുള്ള നേതാക്കൾ യൂത്ത് കോൺ​ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ ഇന്നലെ സ്ഥാനാർത്ഥിയാക്കിയത്.

കെഎം അഭിജിത്തിനെ കെഎസ് യു സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനാൽ ഇനിയൊരു അവസരം നൽകേണ്ടതില്ല എന്ന് എ ​ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. ജെ.എസ് അഖിലിനെ ഒഴിവാക്കിയതിൽ ഒരു വിഭാ​ഗത്തിന് ശക്തമായ വിയോജിപ്പുണ്ട്.

Story Highlights: Youth Congress organizational election; Rahul Mamkootathil is in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here