അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വന്യമൃഗം വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. ( attappady adivasi youth found dead )
കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.
വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം അറിയിച്ചിട്ടുണ്ട്. അവർ സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു പോരുകയാണ്.
Story Highlights: attappady adivasi youth found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here