ജീവനാംശം ആവശ്യപ്പെട്ട് പരാതി നല്‍കി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്‌നാട് ബോഡി നയിക്കന്നൂരില്‍ നടുറോഡില്‍ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ ഭര്‍ത്താവും, സഹായിയും അറസ്റ്റില്‍. പരുക്കേറ്റ ബോഡി സ്വദേശി മണിമല തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.(Ex-husband who tried to kill woman was arrested)
തമിഴ്‌നാട് തേനി ജില്ലയിലെ ബോഡി നയിക്കന്നൂരിലാണ് സംഭവം. തേവാരം സ്വദേശി രമേശും, സഹായി പാണ്ടിദുരയും ചേര്‍ന്നാണ് മണിമലയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വധശ്രമത്തിന് കേസെടുത്ത ഇരുവരെയും ബോഡി പൊലീസ് അറസ്റ്റ് ചെയ്തു.
രമേഷിനെതിരെ, മണിമല ജീവനാംശം ആവശ്യപ്പെട്ട് ബോഡി കോടതിയില്‍ കേസ് നല്‍കിയിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്കായി കോടതിയില്‍ എത്തി മടങ്ങുന്നതിനിടെയാണ് സംഭവം. കോടതി കോമ്പൗണ്ടില്‍ കാത്തു കിടന്ന വാഹനം ഉപയോഗിച്ച് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനം തടഞ്ഞ് ഡ്രൈവര്‍ പാണ്ടിദുരയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രമേശിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
Read Also: കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
രണ്ടാം തവണയാണ് മണിമലയെ രമേശ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. മുന്‍പ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് മണിമല തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വാഹനം ഇടിച്ച് പരിക്കേറ്റ മണിമല തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Story Highlights: Ex-husband who tried to kill woman was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here