സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ്യാജ അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്.
മുഖ്യപ്രതിയും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also: ബംഗളൂരുവിൽ മകൾ അമ്മയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം വഴി തന്നെ കുട്ടിയോട് സൗഹൃദം സ്ഥാപിച്ചെടുത്തു. ഇതിനിടെ ഇയാള്‍ താന്‍ പറുന്ന സ്ഥലത്ത് കാണാന്‍ വരണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സ്ഥലത്തെത്തിയ കുട്ടിയോട് മറ്റൊരു ആണ്‍കുട്ടി വന്ന് സംസാരിക്കുന്ന സാഹചര്യമുണ്ടാക്കുകയും ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ തെറ്റായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപെട്ട പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Story Highlights: Girl raped by a man who befriended her online posing as women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here