Advertisement

പച്ചക്കറി വില വർധന, ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും; ഹോർട്ടി കോർപ്പ് ചെയർമാൻ

June 15, 2023
Google News 1 minute Read
Horticorp stores provide products at fair prices

പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ. ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങും. ആകെ 1000 സ്റ്റോറുകളാകും ആരംഭിക്കുക. കർഷകർക്കുള്ള കുടിശികയും ഉടൻ വിതരണം ചെയ്യു. നിലവിൽ കർഷകർക്ക് നൽകാനുള്ളത് 12 കോടിയോളം രൂപയാണെന്നും 2022 ഡിസംബർ വരെയുള്ള കുടിശിക വിതരണം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിന്‍റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണ്. നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കിൽ ഇപ്പോൾ പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ്.

മുരിങ്ങയ്ക്കയ്ക്കും പച്ചമുളകിനും വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. പയറിനും ബീൻസിനും ഉൽപ്പടെ മിക്ക സാധനങ്ങൾക്കും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണുണ്ടായിരിക്കുന്നത്. വിപണിയിൽ ഇടെപടാതെ ഇടത് സർക്കാർ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: Horticorp stores provide products at fair prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here