‘മണിപ്പൂരിലെ സ്ഥിതി സിറിയയിലേത് പോലെ, സങ്കടകരമാണ്’; മുൻ ലഫ്റ്റനന്റ് ജനറൽ

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ ലിബിയ, ലെബനൻ, സിറിയ എന്നിവയുമായി ഉപമിച്ച് മുൻ ലെഫ്റ്റനന്റ് ജനറൽ എൽ നിഷികാന്ത് സിംഗ്. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“ഞാൻ വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം,” ലെഫ്റ്റനന്റ് ജനറൽ എൽ നിഷികാന്ത സിംഗ് ട്വീറ്റ് ചെയ്തു.
I'm just an ordinary Indian from Manipur living a retired life. The state is now 'stateless'. Life and property can be destroyed anytime by anyone just like in Libya, Lebanon, Nigeria, Syria, etc. It appears Manipur has been left to stew in its own juice. Is anyone listening ? pic.twitter.com/VqfwLrF2DR
— Lt Gen L Nishikanta Singh (R) (@VeteranLNSingh) June 15, 2023
“മണിപ്പൂരിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറലിൽ നിന്നുള്ള അസാധാരണമായ സങ്കടകരമായ കോൾ. മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഉയർന്ന തലത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമാണ്.” മുൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക് സിംഗിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെയാണ് മാലിക് തന്റെ ട്വീറ്റിൽ ടാഗ് ചെയ്തത്.
Story Highlights: Former Lt. Gen on Manipur Violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here