പെർഫെക്റ്റ് റൗണ്ട്; വൃത്താകൃതിയിലുള്ള ഒരു മുട്ടയ്ക്ക് 78,000 രൂപ

മുട്ടയുടെ ആകൃതി നമുക്ക് അറിയാം. അത് വൃത്തത്തിലല്ല പെർഫെക്റ്റ് റൗണ്ടിൽ കാണാൻ സാധ്യതയും കുറവാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആകുന്നത് ഗോളാകൃതിയിലുള്ള മുട്ടയാണ്. ഗോളാകൃതി പോലെയല്ല, കൃത്യമായി ഗോളാകൃതിയിലുള്ള മുട്ട. ഇതിനെ “ബില്യണിൽ ഒരു മുട്ട” എന്നാണ് വിളിക്കുന്നത്. വളരെ അപൂർവ്വമായാണ് ഇതിനെ കാണപ്പെടുന്നത്.
ന്യൂസ് റീഡർ ജാക്വലിൻ ഫെൽഗേറ്റ് ഒരു സാധാരണ സൂപ്പർമാർക്കറ്റിൽ നിന്നാണ് ഈ മുട്ട വാങ്ങിയത്. ” ഞങ്ങൾ വാങ്ങിയ എഗ്ഗ് ബോക്സിൽ നിന്ന് കിട്ടിയ വ്യത്യസ്തമായ മുട്ട. ഗൂഗിളിൽ തിരഞ്ഞപ്പോൾ ബില്യണിൽ ഒന്നാണെന്ന് അറിയാൻ കഴിഞ്ഞു” എന്ന അടികുറിപ്പോടെയാണ് ജാക്വലിൻ ഇത് പങ്കിട്ടത്.
“ബില്യണിൽ ഒന്നാണ് ഇങ്ങനെ കണ്ടെത്തുന്നത് എന്നും അവസാനം കണ്ടെത്തിയ മുട്ട 1,400 ഡോളർ അഥവാ 78,800 രൂപയ്ക്കാണ് വിറ്റത് എന്നും ഫെൽഗേറ്റ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു വൃത്താകൃതിയിലുള്ള മുട്ട കണ്ടെത്തുന്നതിനുള്ള സാധ്യത ഒരു ബില്യണിനും 1 – 1.25 ബില്യൺ വരെയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here