1990-ൽ മോഷണം പോയ ജീപ്പ് മത്സ്യബന്ധനത്തിനിടെ കണ്ടെത്തി

1990-ൽ മോഷണം പോയ ജീപ്പ് മത്സ്യബന്ധനത്തിനിടെ കണ്ടെത്തി യു എസ് സ്വദേശി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൻസാസിൽ നിന്നുള്ള 45 കാരനാണ് ജീപ്പ് കണ്ടെത്തിയത്. മെയ് 29 ന് ചൂണ്ടയിടാൻ ചെനി തടാകത്തിൽ പോയത്. പക്ഷേ അതിലും വലിയ സാധനവുമായാണ് അദ്ദേഹം തിരികെ വന്നത്. തടാകത്തിലേക്ക് തന്റെ റീൽ എറിയാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സോണാർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ വെള്ളത്തിനടിയിൽ മുങ്ങിയ ജീപ്പ് അദ്ദേഹം കണ്ടെത്തിയത്. 45 കാരനായ ജോൺ മൗൺസ് ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.
“ഞാൻ ചെനി തടാകത്തിലേക്ക് ചൂണ്ടയിടാൻ പുറപ്പെട്ടു. നന്നായി നോക്കാൻ തന്റെ ഗാർമിൻ ലൈവ്‌സ്‌കോപ്പ് വെള്ളത്തിലേക്ക് ഇട്ടു. എനിക്ക് ഫെൻഡർ കിണറുകൾ വെള്ളത്തിൽ കാണാൻ കഴിഞ്ഞു” മൗൺസ് പറഞ്ഞു. പിന്നീട് എനിക്ക് ടയറുകളും റോൾ ബാറും സ്റ്റിയറിംഗ് വീലും ഷിഫ്റ്ററും കാണാൻ കഴിഞ്ഞു. അതൊരു ജീപ്പാണെന്ന് അപ്പോൾ തന്നെ മനസ്സിലായി മൗൺസ് പറഞ്ഞു.
“പക്ഷെ വന്ന ജോലിയിൽ മുഴുകി. തടാകത്തിൽ നിന്ന് എല്ലാ മത്സ്യങ്ങളെയും പിടിച്ചു തിരിച്ചുപോകുമ്പോൾ ഞാൻ അധികാരികളെ വിവരം അറിയിച്ചു.” പിന്നീടാണ് വിവരങ്ങൾ അറിഞ്ഞത് മൗൺസ് പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here