തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. കാസര്‍ഗോഡ് ബളാലിലാണ് സംഭവം. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്. (A middle-aged man dies after being stung by honey bees)
തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നാരായണനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Story Highlights: A middle-aged man dies after being stung by honey bees
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here