Advertisement

മൃഗശാലയിൽ നിന്ന് ചാടിപ്പോയെന്ന് സംശയിച്ച ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

June 17, 2023
Google News 3 minutes Read
Escaped Hanuman monkey spotted on tree at TVM Zoo

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയെന്ന് സംശയിച്ച ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. കടുവയുടെ കൂടിന് സമീപമെത്തിയ കുരങ്ങിനെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുരങ്ങ് വീണ്ടും മരത്തിൽ കയറിയതോടെ നിരീക്ഷണത്തിന് മൃഗശാല ജീവനക്കാരെ നിയോഗിച്ചു. ( Escaped Hanuman monkey spotted on tree at TVM Zoo ).

തിരുവനന്തപുരം മൃഗശാല അധികൃതരെ വട്ടംകറക്കുകയാണ് തിരുപ്പതിയിൽ നിന്നെത്തിച്ച ‌ഹനുമാൻകുരങ്ങ്. കഴിഞ്ഞദിവസം ചാടിപ്പോയി തിരിച്ചെത്തിയ കുരങ്ങിനെ ഇന്ന് രാവിലെ മുതൽ കാണാതായതാണ് ആശങ്ക പടർത്തിയത്.

Read Also: https://www.twentyfournews.com/2023/06/17/hanuman-monkey-escaped-from-thiruvananthapuram-zoo-2.html

മ്യൂസിയത്തിന് സമീപം കുറവൻകോണത്ത് കുരങ്ങിനെ കണ്ടുവെന്ന് നാട്ടുകാരറിയിച്ചെങ്കിലും ഇത് ഹനുമാൻ കുരങ്ങല്ലെന്ന് മൃഗശാല അധികൃതർ സ്ഥിരീകരിച്ചു. പിന്നാലെ നടത്തിയ തെരച്ചിലിൽ വൈകിട്ടോടെ കടുവയുടെ കൂടിന് സമീപം കുരങ്ങിനെ കണ്ടു. ജീവനക്കാർ വലവിരിച്ചെങ്കിലും കുരങ്ങ് വീണ്ടും രക്ഷപ്പെട്ടു. കൊക്കുകളുടെ കൂടിനടുത്തുള്ള മരത്തിലാണ് ഇപ്പോൾ കുരങ്ങുള്ളത്.

നിരീക്ഷണത്തിനായി പ്രത്യേകം ജീവനക്കാരെ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തിരിച്ച് വന്ന് ആഞ്ഞിലിമരത്തിൽ ഇരുന്ന കുരങ്ങിനെ നിലത്ത് ഇറങ്ങുമ്പോൾ കൂട്ടിലാക്കാനായിരുന്നു നീക്കം. എന്നാൽ ഇണയെ കാണിച്ചും ഭക്ഷണം നൽകിയും കുരങ്ങിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.

Story Highlights: Escaped Hanuman monkey spotted on tree at TVM Zoo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here