Advertisement

കടൽ ഉപ്പിനേക്കാൾ ചെറുതും സൂചിയുടെ കണ്ണിലൂടെ കടന്നുപോകാൻ പാകത്തിൽ ഇടുങ്ങിയതും; മൈക്രോസ്കോപ്പിക് ബാഗുമായി ലൂയി വിറ്റൺ

June 17, 2023
3 minutes Read

ഫാഷൻ ലോകത്ത് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ബാഗുകൾ. ഫാഷന്റെ നിർവചനങ്ങൾ മാറുന്നതിനനുസരിച്ച് ബാഗിന്റെ വലിപ്പവും രൂപവുമൊക്കെ മാറിവരും. പക്ഷെ, വലിപ്പത്തിനനുസരിച്ച് വിലയിൽ മാറ്റമൊന്നും വരാറില്ല. ഉപയോഗിക്കാൻ സാധിക്കാത്ത, വെറുമൊരു ഫാഷൻ അടയാളമായി മാത്രം കയ്യിൽ വയ്ക്കാവുന്ന ബാഗുകൾക്കാണ് ബ്രാൻഡ് വില കൂടുതൽ ഈടാക്കാറുള്ളതും.

നിങ്ങൾ പതിവായി ഫാഷൻ വെബ്‌സൈറ്റുകളും ട്രെൻഡുകളും പിന്തുടരുന്ന ഒരാളാണെങ്കിൽ, ഹെർമിസ്, ജാക്വമസ് തുടങ്ങിയ ബ്രാൻഡുകൾ എങ്ങനെയാണ് അമിത വിലയ്ക്ക് ചെറിയ ഹാൻഡ്‌ബാഗുകൾ വിൽക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ മൈക്രോസ്കോപ്പിൽ വെച്ചാൽ മാത്രം കാണാവുന്ന ഒരു ബാഗിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ, ഞെട്ടണ്ട. അങ്ങനെയൊരു ബാഗ് വിപണിയിലേക്ക് എത്തുകയാണ്.

ബിഗ് റെഡ് ബൂട്ടുകളുടെ ഉത്തരവാദിത്തമുള്ള ക്രിയേറ്റീവ് കൂട്ടായ്മയായ MSCHF അതിന്റെ മൈക്രോസ്കോപ്പിക് ഹാൻഡ്ബാഗ് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ‘ബാഗ് 657 ബൈ 222 ബൈ 700 മൈക്രോമീറ്റർ അളവിലാണ് ഉള്ളത., ഇത് ഒരു കടൽ ഉപ്പിനേക്കാൾ ചെറുതും സൂചിയുടെ കണ്ണിലൂടെ കടന്നുപോകാൻ പാകത്തിൽ ഇടുങ്ങിയതുമാകുന്നു’ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയിസ് വിറ്റൺ ആണ് ഈ ബാഗ് വിപണിയിൽ എത്തിക്കുന്നത്.

Story Highlights: Louis Vuitton bag that is actually smaller than the eye of a needle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top