81 വര്‍ഷം മുമ്പ് കാണാതെപോയ പുസ്തകം ലൈബ്രറിക്ക് തിരിച്ചുകിട്ടി

വായനശാലയിൽ നിന്ന് പുസ്തകമെടുത്താൽ കൃത്യ സമയത്ത് തിരിച്ചു നൽകണം. ഇല്ലെങ്കിൽ പിഴത്തുക നൽകേണ്ടി വരും. ഇത് ഭയന്ന് നമ്മളിൽ പലരും പിന്നീട് അങ്ങോട്ടേക്ക് പോകാറില്ല. ഇങ്ങനെയാണ് മിക്കവാറും സംഭവിക്കുന്നത്. എന്നാല്‍, വാഷിങ്ടണ്‍ സ്റ്റേറ്റ് ലൈബ്രറിയില്‍ 81 വര്‍ഷം മുമ്പ് കാണാതെപോയ പുസ്തകം ലൈബ്രറിക്ക് തിരിച്ചുകിട്ടിയിരിക്കുകയാണ്. ഒളിമ്പിയ സ്വദേശി ബ്രാഡ് ബിറ്റര്‍ എന്നയാളാണ് പുസ്തകം തിരിച്ചെടുത്തത്. എന്താണ് സംഭവമെന്നല്ലേ? 81 വര്‍ഷം മുമ്പ് ഒരാള്‍ വായിക്കാനെടുത്തതാണ് ഈ പുസ്തകം.
ചാള്‍സ് നോര്‍ഡോഫും ജെയിംസ് നോര്‍മന്‍ ഹാളിയും ചേര്‍ന്ന് രചിച്ച, 1932-ല്‍ പ്രസിദ്ധീകരിച്ച മൂന്നു നോവലുകളടങ്ങിയ ‘ദ ബൗണ്ടി ട്രിലജി’യുടെ പതിപ്പാണ് ബ്രാഡ് കഴിഞ്ഞയാഴ്ച അബര്‍ഡീന്‍ ടിമ്പര്‍ലാന്‍ഡ് ലൈബ്രറിയില്‍ തിരികെയെത്തിച്ചത്. വാഷിങ്ടണിലെ ഹോഖിമില്‍ ബ്രാഡിന്റെ കുടുംബത്തിന് ഒരു കടയുണ്ടായിരുന്നു. ഇപ്പോള്‍ ആ കട പൂട്ടികിടക്കുകയാണ്. പൂട്ടിക്കിടക്കുന്ന കടയ്ക്കുപിന്നില്‍ കൂട്ടിയിട്ട പഴയ സാധനങ്ങള്‍ക്കിടയില്‍ നിന്നാണ് ബ്രാഡിന് ഈ പുസ്തകം ലഭിച്ചത്. അവിടെ വന്ന ആരോ മറന്നുവെച്ചതാവാം ഈ പുസ്തകം.
1942-മാര്‍ച്ചിലാണ് പുസ്തകം തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. ഇത്രയും വൈകിയതിനാല്‍ ലൈബ്രറി അധികൃതര്‍ പുസ്തകം തിരികെ ഏൽപ്പിക്കില്ലെന്ന് കരുതിയാകണം എന്നാല്‍, ലൈബ്രറിയിൽ നിന്നുള്ള പ്രതികരണം ഞെട്ടിച്ചെന്നും ബ്രാഡ് പ്രതികരിച്ചു. ഏതാണ്ട് 480 ഡോളറോളം പിഴത്തുക ഉണ്ടായിരുന്നെകിലും വായന വളര്‍ത്തുന്നതിന്റെ ഭാഗമായി 2020-മുതല്‍ ലൈബ്രറി പിഴ ഈടാക്കുന്നത് നിര്‍ത്തിയതിനാല്‍ ബ്രാഡിന് ധനനഷ്ടമുണ്ടായില്ല.
Story Highlights: Washington state library gets missed book in return news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here