Advertisement

ബഹ്റൈൻ കേരളീയ സമാജം ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി

June 18, 2023
Google News 3 minutes Read
Bahrain Keraliya Samaj bids farewell to the Indian Ambassador

മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കി ബഹ്റൈനിൽ നിന്ന് മടങ്ങുന്ന അംബാസഡർ ശ്രീ. പീയൂഷ് ശ്രീവാസ്തവയ്ക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹ്റൈനിലെ വാണിജ്യ നയതന്ത്ര മേഖലകളിലെ ഉന്നതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.(Bahrain Keraliya Samaj bids farewell to the Indian Ambassador)

2020 ജൂലൈയിൽ ബഹ്‌റൈനിലെ ഇൻഡ്യൻ അംബാസഡറായി ചുമതലയേറ്റ ശ്രീ . പിയൂഷ് ശ്രീവാസ്തവ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം നേടാൻ കഴിഞ്ഞ അപൂർവ്വം വ്യക്തികളിൽ ഒരാളാണ്. ബഹ്റൈൻ – ഇൻഡ്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രീ. ശ്രീവാസ്തവ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

കൊവിഡ് മൂലമുള്ള പ്രതികൂല സാഹചര്യത്തിലും ബഹ്റൈൻ-ഇൻഡ്യ വാണിജ്യം ഇരട്ടിയിലേറെ വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ശ്രീ. ശ്രീവാസ്തവയുടെ നയതന്ത്ര വൈദഗ്ദ്ധ്യത്തിന് ഉദാഹരണമാണെന്ന് അൽഫനാർ ഇൻവെസ്റ്റ്മെന്റ് & ഹോൾഡിങ് സ്ഥാപകനും മുൻ തൊഴിൽ കാര്യ മന്തിയുമായ ശ്രീ. അബ്ദുൾ നാബി അൽ ഷോലെ ചൂണ്ടിക്കാട്ടി.

ബഹ്റൈനി പൗരൻമാർക്കിടയിലും വ്യാപകമായ സ്വീകാര്യത നേടാൻ അംബാസഡർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ശ്രീ. അൽ ഷോലെ അഭിപ്രായപ്പെട്ടു.
ബഹ്റൈനിലെ ഇൻഡ്യൻ അംബാസഡർമാർക്കിടയിൽ ഏറ്റവും ജനകീയനായ വ്യക്തിയെ ആണ് ഇവിടെ നിന്നും പോകുന്നതെന്ന് എന്ന് സമാജം പ്രസിഡന്റ് ശ്രീ.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സമാജം ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ശ്രീ രാധാകൃഷ്ണ പിള്ള ചുണ്ടിക്കാട്ടി.

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

അംബാസഡർ ഏറ്റവും കൂടുതൽ പൊതു പരിപാടികളിൽ പങ്കെടുത്തത് സമാജം വേദിയിലായിരുന്നു എന്ന് ശ്രീ. രാധാകൃഷ്ണ പിള്ള നന്ദിയോടെ സ്മരിച്ചു.
അംബാസഡറുടെ പത്നി ശ്രീമതി. മോണിക്ക ശ്രീവാസ്തവ സമാജത്തിനും ബഹ്‌റൈൻ ഇൻഡ്യൻ സമൂഹത്തിനും നൽകിയ സേവനങ്ങളെ സമാജം പ്രസിഡന്റ് പ്രശംസിച്ചു.

ബഹ്റൈൻ കേരളീയ സമാജം നടത്തി വരുന്ന വിവിധ കലാ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിച്ചു. കോവിഡ് സമയത്ത് സമാജം നടത്തിയ ചാർട്ടേർഡ് വിമാന സർവ്വീസ്, ഇൻഡ്യയിലേക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച പദ്ധതി എന്നിവയെല്ലാം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രയയപ്പ് ചടങ്ങിൽ സാമൂഹിക കാര്യ അണ്ടെർസെക്രെട്ടറി സഹാർ അൽ മന്നായി, വിദേശകാര്യ മന്ത്രാലയം പ്രതിനിധി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ധയീൻ, ബഹ്റൈൻ ഇൻഡ്യാ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ അൽ ജുമ , അൽബ സി.ഇ.ഒ. അലി അൽ ബക്കാലി, ഫ്രഞ്ച് അംബാസഡർ ജെറോം കൊച്ചാർഡ്, തായ്ലന്റ് അംബാസഡർ പിയാ പക് ശ്രീചരൺ , ശ്രീമതി. മോണിക്ക ശ്രീവാസ്തവ, ബഹ്റൈനിലെ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

Story Highlights: Bahrain Keraliya Samaj bids farewell to the Indian Ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here