‘പൊതുസമൂഹത്തിനോട് മാപ്പ് പറയണം’, പിണറായി ഡിജിപിയുടെ ജോലി ഗോവിന്ദൻ മാഷിനെ ഏൽപ്പിച്ചിട്ടുണ്ടോ’ ;ജെബി മേത്തർ എംപി

കെ സുധാകരനെതിരെ അതുമിതും പറഞ്ഞ് ഗോവിന്ദൻ സ്വയം അപഹാസ്യനാകുകയാണെന്ന് ജെബി മേത്തർ എംപി. കഥയും കഴമ്പുമില്ലാത്ത വില ഇടിഞ്ഞ രാഷ്ട്രീയക്കാരനായി എം വി ഗോവിന്ദൻ മാറി. ഡിജിപിയുടെ ജോലി ഗോവിന്ദൻ മാഷിനെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും ജെബി മേത്തർ ഫേസ്ബുക്ക് വിഡിയോയിൽ പ്രതികരിച്ചു.(Jebi Mather Against M V Govindhan)
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
വ്യാജ രേഖ ചമച്ച കെ വിദ്യയേയും തട്ടിപ്പിലൂടെ ജയിച്ച ആർഷോയെയും പിടിക്കാൻ ഗോവിന്ദനും പൊലീസിനനും കഴിയുന്നില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉയർത്തിയ ആരോപണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തള്ളിയിരുന്നു.
Story Highlights: Jebi Mather Against M V Govindhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here