‘ആദിപുരുഷിനെ തേജോവധം ചെയ്യുന്നു; പകര്‍ത്തിയാല്‍ നടപടി ആവശ്യപ്പെട്ട് കേരള ഫാന്‍സ്

പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ രീതിയിലെ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ പകർത്തി, പരിഹസിച്ച് നിരവധി പേർ എത്തിയിരുന്നു. (Kerala Prabhas Fans statement on cyber attack against adipurush)
ഇപ്പോഴിതാ ചിത്രത്തെ തേജോവധം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള പ്രഭാസ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയെത്തിയത്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം…
‘ആദിപുരുഷ് സിനിമ സോഷ്യൽ നെറ്റ് വർക്കിലൂടെയും സൈബർ മീഡിയകളാലും അതിഭീകരമായ സൈബർ ആക്രമണം നേരിടുകയാണ്. ചിത്രത്തിൻറെ ഏതാനും സെക്കൻറുകൾ വരുന്ന ബാഗം പോലും തിയറ്ററുകളിൽ നിന്ന് പകർത്തി അവ സൈബർ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം ഇത്തരക്കാരുടെ പ്രവൃത്തിയിൽ ഉണ്ട്. ഇത്തരം പ്രവൃത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനം ആണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകർക്ക് തീരുമാനിക്കാം. എന്നാൽ ബോധപൂർവം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. തിയറ്ററുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ സംഘടന നിയമ നടപടികൾ സ്വീകരിക്കും.’
Story Highlights: Kerala Prabhas Fans statement on cyber attack against adipurush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here