Advertisement

ബിപോർജോയ് : ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷ പ്രവർത്തനം തുടരുന്നു

June 18, 2023
Google News 2 minutes Read
Massive Destruction Caused By Biporjoy In Gujarat

ബിപോർജോയ് ചുഴലികാറ്റ് കനത്ത നാശം വിതച്ച ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷ പ്രവർത്തനം തുടരുന്നു. ഗുജറാത്തിന്റ തീരദേശ മേഖലകളിലും, രാജസ്ഥാനിലെ ബാർമറിലും പ്രളയം രൂക്ഷമാണ്. ( Massive Destruction Caused By Biporjoy In Gujarat )

ബാർമാറിൽ ദേശീയ ദുരന്ത നിവാരണ സേന യുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം തുടരുന്നു.ഗുജറാത്തിൽ തകർന്ന വൈദ്യുതി , റോഡ് ഗതാഗതം എന്നിവ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. നിരവധി ഇടങ്ങളിൽ വൈദ്യുതി പുനസ്ഥപിച്ചു. ചൊവ്വാഴ്ചയോടെ വൈദ്യുതി പൂർണ്ണമായും പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

സംസ്ഥാനത്തെ ദുരന്ത ബാധിത മേഖല കഴിഞ്ഞ ദിവസം അമിത് ഷാ സന്ദർശിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും രണ്ടു ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: Massive Destruction Caused By Biporjoy In Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here