”മുഹമ്മദ്” ലോകത്തിലെ ഏറ്റവും ജനകീയ ആദ്യ നാമം; ഗ്ലോബൽ ഇൻഡക്‌സ്

ലോകത്തിലെ ഏറ്റവും ജനകീയ ആദ്യ നാമമാണ് ‘മുഹമ്മദ്’ എന്ന് ഗ്ലോബൽ ഇൻഡക്‌സ്. എകണോമി, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവയ്ക്കുന്ന ഗ്ലോബൽ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.(Muhammad the most popular first name in the world)
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
133,349,300 പേരാണ് മുഹമ്മദെന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേർ ഉപയോഗിച്ച മരിയയാണ് രണ്ടാമത്. 55,898,624 പേർക്ക് നൽകപ്പെട്ട നുസ്ഹി മൂന്നാമതും 29,946,427 പേർക്കുള്ള ജോസ് നാലാമതുമാണ്. വെയി – 17,145,807, അഹ്മദ് – 14,916,476, യാൻ – 14,793,356, അലി – 14,763,733, ജോൺ – 14,323,797, ഡേവിഡ് – 13,429,576, ലി – 13,166,162, അബ്ദുൽ – 12,163,978, അന – 12,091,132 എന്നീ പേരുകളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിലുള്ളത്.
Story Highlights: Muhammad the most popular first name in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here