‘സീത ഇന്ത്യയുടെ മകളെന്നത് ആക്ഷേപകരമായ പരാമര്‍ശം’; ആദിപുരുഷിനെ വിലക്കി നേപ്പാള്‍

പ്രാഭാസ് നായകനാകനായെത്തിയ ആദിപുരുഷ് സിനിമ നേപ്പാളിലെ രണ്ട് തീയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു.
സീതയെ ‘ഇന്ത്യയുടെ മകള്‍’ എന്ന് പരാമര്‍ശിച്ചതുള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചത്.
സിനിമയുടെ പ്രദര്‍ശനം നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ കാഠ്മണ്ഡുവിലെ 17 തീയറ്ററുകളില്‍ പൊലീസിനെ വിന്യസിച്ചു. സീത ഇന്ത്യയുടെ മകളാണ് എന്ന ചിത്രത്തിലെ സംഭാഷണം നീക്കം ചെയ്യുന്നത് വരെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ പറഞ്ഞു. തെക്കുകിഴക്കന്‍ നേപ്പാളിലെ ജനക്പൂരിലാണ് ജാനകി(സീത) ജനിച്ചതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിവാദം.
Read Also: പുതിയ സ്‌പൈഡർമാൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല
‘ആദിപുരുഷ്’ വിലക്കുമെന്ന് പൊഖാറ മെട്രോപോളിസ് മേയര്‍ ധനരാജ് ആചാര്യയും വ്യക്തമാക്കി. സീതയെ കുറിച്ചുള്ള സംഭാഷണം നികത്താനാവാത്ത നാശത്തിന് കാരണമാകുമെന്നാണ് അധികൃതരുടെ വാദം. ആക്ഷേപകരമായ ഭാഗം മൂന്ന് ദിവസത്തിനകം സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Adipurush movie banned in 2 theatres Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here