ഹോളിവുഡിൽ വില്ലത്തിയായ അരങ്ങേറ്റം; വണ്ടർ വുമണിനെ നേരിടാൻ ആലിയ ഭട്ട്

ആലിയ ഭട്ട് തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലെ ഗാൽ ഗാഡോറ്റിനും ജാമി ഡോർനനുമൊപ്പമാണ് ആലിയ ഭട്ടിന്റെ എൻട്രി. ചിത്രത്തിന്റെ ട്രെയ്‌ലർ ജൂൺ 18 ന് പുറത്തുവന്നിരുന്നു. വണ്ടർ വുമൻ താരം ഗാൽ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ആലിയ എത്തുക. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.
ഇന്റർനാഷ്നൽ ഇന്റലിജെൻസ് ഏജന്റ് റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രമായി ഗാൽ എത്തുന്നു. ജാമി ഡോർനൻ, മത്തിയാസ് ഷ്വീഫർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാര്‍പ്പറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമാണിത്.
ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നെറ്റ്ഫ്ലിക്‌സിന്റെ ടുഡം ഇവെന്റിനായി ആലിയ ഭട്ട് ഇപ്പോൾ ബ്രസീലിലാണ്. ഇവന്റിൽ നിന്നുള്ള ചിത്രങ്ങൾ ഇവന്റിൽ പങ്കുവെച്ചിട്ടുണ്ട്. ടോം ഹാർപ്പർ സംവിധാനം ചെയ്ത ഹാർട്ട് ഓഫ് സ്റ്റോൺ ഗ്രെഗ് റുക്കയും ആലിസൺ ഷ്രോഡറും ചേർന്നാണ് എഴുതിയിരിക്കുന്നത്. ഒരു സൂപ്പർസ്പൈ ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, ആലിയ ഭട്ട്, മത്തിയാസ് ഷ്വീഗോഫർ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം ആഗസ്റ്റ് 11 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here