Advertisement

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വമ്പൻ ഡീൽ

June 19, 2023
Google News 1 minute Read
IndiGo Buy 500 Planes Record Aircraft Order

എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീലാണ് ഇത്. അടുത്തിടെ 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെയാണ് ഇൻഡിഗോ പിന്നിലാക്കിയത്. ഈ മാസം 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഈ കരാർ ഒപ്പിട്ടത്.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ബോയിംഗുമായി ധാരണയായത്. 70 ബില്ല്യൺ ഡോളറിനായിരുന്നു കരാർ.

നിലവിൽ ഒരു ദിവസം 1800 വിമാനങ്ങളായി നിലവിൽ ഇൻഡിഗോയുടേതായി സർവീസ് നടത്തുന്നത്. 78 ആഭ്യന്തര എയർപോർട്ടുകളെയും 20 രാജ്യാന്തര എയർപോർട്ടുകളെയും ഇൻഡിഗോ വിമാനങ്ങൾ ബന്ധിപ്പിക്കുന്നുണ്ട്.

Story Highlights: IndiGo Buy 500 Planes Record Aircraft Order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here