Advertisement

അന്താരാഷ്ട്ര യോഗാ ദിനം; റിയാദിൽ യോഗ മീറ്റ് 2023 സംഘടിപ്പിച്ചു

June 19, 2023
Google News 2 minutes Read
Image of International Yoga Day Meet 2023

അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സൗദി റിയാദിൽ യോഗ മീറ്റ് 2023 സംഘടിപ്പിച്ചു. റിയാദ് സ്കൂൾ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിലാണ് സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശ യോഗാമീറ്റ് സംഘടിപ്പിച്ചത്. സൗദി യോഗ കമ്മിറ്റിയുടെയും സൗദി കായിക മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. International Yoga Day: Yoga Meet 2023 Held in Riyadh

സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയാണ് അന്താരാഷ്ട്ര യോഗാദിനാചരണത്തിൻറ്റെ ഭാഗമായി ദിശ യോഗ മീറ്റ് 2023 സംഘടിപ്പിച്ചത്. സൗദി യോഗ കമ്മിറ്റിയുടെയും സൗദി സ്പോർട്സ് മിനിസ്ടറിയുടെയും സഹകരണത്തോടെ നടന്ന പരിപാടിക്ക് സൗദിയിലെ ഇന്ത്യൻ എംബസിയും ഇറാം ഗ്രൂപ്പും പിന്തുണയുമായെത്തി. റിയാദ് സ്കൂൾ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന യോഗ മീറ്റിൽ നിരവധി പേർ പങ്കാളികളായി.

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദിശ യോഗ മീറ്റ് 2023 ഉദ്‌ഘാടനം ചെയ്തു. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് മിനിസ്ട്രി സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ്‌ അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തി. നേപ്പാൾ അംബാസഡർ നവരാജ്‌ സുബേദി, ശ്രീലങ്ക എംബസി ഫസ്റ്റ് സെക്രട്ടറി പിജിആർ ചന്ദ്രവാൻഷാ, ബംഗ്ലാദേശ് എംബസ്സി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ഫൊഖ്‌റുൽ ഇസ്ലാം, ഇറാം ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അൽ മാരി, അറബ് യോഗ ഫൌണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

Read Also: യുഎഇ ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോൺ കേരളത്തിലേക്ക്; ചർച്ച നടത്തി മുഖ്യമന്ത്രി

സാംസ്‌കാരിക തനിമ നിറഞ്ഞ ചെണ്ടമേളവും യോഗ പ്രമേയമാക്കി കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാരവും പരിപാടിയുടെ മാറ്റ് കൂട്ടി. ദിശ നാഷണൽ കോഓർഡിനേറ്റർ വി.രഞ്ജിത്ത് സ്വാഗതവും ദിശ റിയാദ് റീജിയണൽ ജനറൽ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Story Highlights: International Yoga Day: Yoga Meet 2023 Held in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here