സവർക്കർക്ക് പുറമെ ആർഎസ്എസ് സ്ഥാപകന്റെ പാഠഭാഗവും നീക്കം ചെയ്‌ത് കർണാടക സർക്കാർ
കർണാടകയിയിലെ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഒഴിവാക്കി സിദ്ധരാമയ്യ സർക്കാർ. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ 18 സുപ്രധാന ഭാഗങ്ങളാണ് കോൺഗ്രസ് സർക്കാർ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. പുതുതായി ചേർത്ത 15 പാഠഭാഗങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറാനാണ് സർക്കാർ തീരുമാനം.(karnataka school hedgewar and v d savarkar lesson removed)
എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും വി ഡി സവർക്കറേക്കുറിച്ചുള്ള പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നുള്ള ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജീവചരിത്രവും സർക്കാർ മാറ്റി. ഹെഡ്ഗേവാറിന്റെ പാഠഭാഗത്തിന് പകരമായി ശിവകോട്യാചാര്യ എഴുതിയ സുകുമാര സ്വാമിയുടെ കഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
സവർക്കറിന്റെ ഭാഗത്തിന് പകരമായി വിജയമാല രംഗനാഥ് എഴുതിയ ‘ബ്ലഡ് ഗ്രൂപ്പ് ’എന്ന പാഠമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ ബിജെപി സർക്കാർ എടുത്തുകളഞ്ഞ ജവഹർലാൽ നെഹ്റുവിന്റെ കത്തും ഇടംപിടിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കന്നഡ പുസ്തകത്തിലെ ‘ഭൂ കൈലാസ’ എന്ന നാടകം മാറ്റിയാണ് നെഹ്റു മകൾ ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തുകൾ ഉൾപ്പെടുത്തിയത്.
Story Highlights: karnataka school hedgewar and v d savarkar lesson removed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here