സംസ്ഥാനത്തെ കോളേജുകളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുന്നു എന്ന് ആരോപിച്ച് നാളെ സംസ്ഥാനത്തെ കോളേജുകളിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തു. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ, ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുമ്പോൾ, മൗനത്തിൽ ആയിരിക്കുന്ന സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. KSU to Hold Education Strike on Fake Certificate Controversy
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
Story Highlights: KSU to Hold Education Strike on Fake Certificate Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here