ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർ

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു. Murali Sreeshankar Qualifies for World Championships in Budapest
Read Also: പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടവുമായി മലയാളി താരം
ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് നിലവിലെ ദേശീയ റെക്കോർഡ്. സീസണിൽ മികച്ച നേട്ടങ്ങളുമായാണ് മുരളി ശ്രീശങ്കർ മുന്നേറുന്നത്. ദിവസങ്ങൾക്ക് മുൻപാണ് താരം പാരിസ് ഡയമണ്ട് ലീഗിൽ ഇതേ ഇനത്തിൽ വെങ്കലം നേടി ഇന്ത്യൻ അത്‌ലറ്റിക്‌സിൽ പുതിയ ചരിത്രം എഴുതിയത്.
Story Highlights: Murali Sreeshankar Qualifies for World Championships in Budapest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here