Advertisement

കലിംഗയിൽ പോയി പരിശോധിക്കാൻ കഴിയില്ല, രാവിലെ പറഞ്ഞത് എസ്എഫ്ഐയുടെ ബോധ്യം; പിഎം ആർഷോ

June 19, 2023
2 minutes Read
nikhil thomas pm arsho

ആലപ്പുഴയിലെ ഡിഗ്രി വിവാദം, രാവിലെ പറഞ്ഞത്ത് എസ്എഫ്ഐയുടെ ബോധ്യമെന്ന് പി എം ആർഷോ. മതിയായ ഹാജരുണ്ടോ എന്ന സംശയം ഉന്നയിച്ചത് എസ്എഫ്ഐയാണ്. സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടത് സർവകലാശാലയാണ്. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒർജിനലെന്നാണ് എസ്എഫ്എയുടെ ബോധ്യം. കുറ്റം കലിംഗയ്‌ക്കെന്ന് എസ്എഫ്ഐ അറിയിച്ചു.പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളാണ് രാവിലെ പറഞ്ഞത്.(PM Arsho Response Nikhil Thomas Fake Certificate)

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

കലിം​ഗയിൽ പോയി പരിശോധന നടത്താൻ എസ്എഫ്ഐക്കാവില്ല. സംഭവത്തില്‍ അന്വേഷണം നടത്തും. നിഖിലിനെ മാറ്റി നിർത്തിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു. അന്വേഷിക്കേണ്ടത് കേരളത്തിന് പുറത്തെ സർവകലാശാലകൾക്കിടയിലും വിദ്യാർത്ഥികൾക്കും ഇടയിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെയാണ്. എസ്എഫ്‌ഐ പ്രവർത്തകർ കലിംഗ സർവകലാശാലയിൽ പഠിക്കാൻ പോവുന്നതിനോട് എസ്ഫ്‌ഐക്ക് യോജിപ്പില്ല. എസ്എഫ്‌ഐ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോൾ എം.എസ്.എം കോളേജിൽ പഠിക്കകയായിരുന്നു നിഖിലെന്നും ആർഷോ പറഞ്ഞു.

Story Highlights: PM Arsho Response Nikhil Thomas Fake Certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top