പൂജപ്പുര രവിയുടെ സംസ്‌കാരം നാളെ

അന്തരിച്ച സിനിമ താരം പൂജപ്പുര രവിയുടെ സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൻ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. നാളെ ഉച്ചയ്ക്ക് 12നാണ് സംസ്തകാര ചടങ്ങുകൾ. ( poojappura ravi cremation tomorrow )
സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഇന്നലെ ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. രാത്രിയോടെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് സിനിമാ താരം പൂജപ്പുര രവി അന്തരിച്ചത്. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രൻ നായർ എന്നാണ് യഥാർത്ഥ പേര്. 1970കളിലാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1990കളിൽ സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ അഭിനയിച്ച ”കള്ളൻ കപ്പലിൽതന്നെ എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായി.
Story Highlights: poojappura ravi cremation tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here