Advertisement

ആ ചിരി മാഞ്ഞു…; കേരളത്തിന്റെ പുഞ്ചിരി മുത്തശ്ശിക്ക് വിട

June 19, 2023
3 minutes Read
Image of Punchiri Muthassi

സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയ പുഞ്ചിരി മുത്തശ്ശി വിട പറഞ്ഞു. തൊണ്ണൂറ്റി ഒൻപത് വയസായിരുന്നു. നിഷ്കളങ്കമായ ചിരിയിലൂടെ പുഞ്ചിരി മുത്തശ്ശി എന്ന് അറിയപ്പെടുന്ന പങ്കജാക്ഷിയമ്മക്ക് ആരാധകർ ഏറെ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല അമ്പിളികോണം സ്വദേശിനിയായിരുന്നു. ചിരിയിലൂടെ ട്വന്റി ഫോറിന്റെയും മറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെയും വൈറലായ മുത്തശ്ശി ഉണ്ടാക്കിയ ജനപ്രീതി വളരെ വലുതായിരുന്നു. Punchiri Muthassi Passed Away at the age of 99

നാട്ടുകാർ പ്രായഭേദമന്യേ പുഞ്ചിരി മുത്തശിയെന്ന് അറിയപ്പെടുന്ന പങ്കജാക്ഷിയമ്മക്ക് ചിരി തന്നെയാണ് ജീവിതം. ജീവിതത്തിൽ പല കാരണങ്ങളാൽ ചിരിക്കാൻ മറന്നവർക്ക് ഇവരെയുടെ ജീവിതം മാതൃകയായിരുന്നു. നിർത്താതെയുള്ള മധുരമുള്ള ചിരിയോടെ സംസാരിക്കുന്ന ആ മുത്തശ്ശിയെ കാണുന്നവരുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി തീർച്ചയായും പടരും. ഭർത്താവ് നേരത്തെ മരിച്ചു പോയി. മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കളെ ഒറ്റക്ക് വളർത്തിയ ഒരു അമ്മ കൂടിയാണ് പങ്കജാക്ഷി.

Story Highlights: Punchiri Muthassi Passed Away at the age of 99

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top