ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കി; യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ

ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കാൺപൂരിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ സ്പിൻ ബൗളറായ സച്ചിൻ ഹർഗോവിന്ദിൻ്റെ കുറ്റി പിഴുതു. ഇതിൽ കോപാകുലനായ ഹർഗോവിന്ദ് സഹോദരൻ്റെ സഹായത്തോടെ സച്ചിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വീട്ടുകാർ സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ ഒളിവിലാണ്.
Story Highlights: Batter killed bowler dismissed cricket
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here