ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ ചോദ്യം ചെയ്ത ജൂനിയർ സിഗ്നൽ എൻജിനീയർ ഒളിവിൽ

292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ സിബിഐ ചോദ്യം ചെയ്ത ജൂനിയർ സിഗ്നൽ എൻജിനീയർ ഒളിവിൽ. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എഞ്ചിനീയർ അമീർ ഖാനാണു കുടുംബത്തോടൊപ്പം ഒളിവിൽ പോയത്. അമീർഖാനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അപകടം നടന്ന ബഹനബഗയിൽ നിന്നും 5 കിലോമീറ്റർ അകലെ സോറോ യിലുള്ള അമീർ ഖാന്റെ വാടകവീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നതായ് കണ്ടെത്തി. തുടർന്ന്, സിബിഐ വീട് സീൽ ചെയ്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം വീട് CBI സംഘം സീൽ ചെയ്തു.ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി സിബിഐ വൃത്തങ്ങൾ.\. Signal junior engineer goes missing after CBI interrogation
ട്രെയ്‌നുകുകൾക്ക് നൽകുന്ന സിഗ്നലുകൾക്ക് പുറമെ ട്രാക്ക് സർക്യൂട്ടുകൾ, പോയിന്റ് മെഷീനുകൾ, ഇന്റർലോക്കിംഗ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള സിഗ്നലിംഗ് ഉപകരണങ്ങളുടെ ഉത്തരവാദിത്വം ജൂനിയർ സിഗ്നൽ എൻജിനീയറിനാണ്. യത്രൈനിനിന്റെ യാത്ര സുരക്ഷിതമാകുന്നതിൽ നിർണായക പങ്ക് അവർ വഹിക്കുന്നുണ്ട്.
Read Also: ഒഡിഷ ട്രെയിൻ ദുരന്തം: പരുക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു; മരണസംഖ്യ 292
ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെ, ദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്‌തു നസ്‌കർ ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നസ്‌കർ ജൂൺ 17 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
Story Highlights: Signal junior engineer goes missing after CBI interrogation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here