ജോലിക്കിടെ വലിയ പൊട്ടിത്തെറി, പിന്നാലെ തീപടർന്നു; പാലക്കാട് ചകിരി ഫാക്ടറിയിൽ വൻ തീപിടുത്തം

പാലക്കാട് മുതലമട ഗോവിന്ദാപുരം നീലിപ്പാറയിലെ ചകിരി ഫാക്ടറയിൽ വൻ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ജീവനക്കാർ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ വലിയ പൊട്ടിത്തെറിയോടെ തീ പടരുകയായിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. പത്തുമണിയോടെ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണക്കാൻ ആരംഭിച്ചത്. അപ്പോഴേക്കും ഫാക്ടറിയുടെ വിവിധ ഭാഗങ്ങളിലേക്ക് തീ ആളി പടർന്നിരുന്നു.
കൊല്ലങ്കോട്,നെന്മാറ,പാലക്കാട് തുടങ്ങിയവിടങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 6 യൂണിറ്റ് ഫയർഫോഴ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീയും പുകയും ശ്വസിച്ച് സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് ശ്വസതടസമുണ്ടായി. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ജീവനക്കാർ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയതിനാൽ കൂടുതൽ അപകടകങ്ങൾ ഉണ്ടായില്ല. കൂടാതെ ഫാക്ടറിക്ക് സമീപത്ത് വീടുകൾ കുറവായതും ആശ്വാസമായി. നേരത്തെയും ഇതേ ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ ഫയർഫോഴ്സ് യൂണിറ്റ് എത്തി വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കി.
Story Highlights: Huge fire broke out in Palakkad factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here