നോർക്ക-കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റിൽ നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ മൂന്നു ഉദ്യോഗാര്‍ത്ഥികള്‍ക്കുളള യാത്രടിക്കറ്റുകള്‍ കൈമാറി. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിമാനടിക്കറ്റുകള്‍ കൈമാറി.
ഷിന്‍ഡോ തോമസ് (പത്തനംതിട്ട), വിഷ്ണു രാജ് (ആലപ്പുഴ), ന്യാഷ് അബൂബക്കര്‍ (മലപ്പുറം) എന്നിവരാണ് ആദ്യഘട്ടത്തില്‍ യാത്രതിരിക്കുന്നത്. മൂവരും ജൂണ്‍ 25 ന് കൊച്ചിയില്‍ നിന്നും കുവൈറ്റിലേയ്ക്ക് യാത്രതിരിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, റിക്രൂട്ട്മെന്റ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ബിപിന്‍ കുമാര്‍ ആര്‍.വി എന്നിവരും സംബന്ധിച്ചു.
2023 ഫെബ്രുവരി 6 മുതൽ 10 വരെ എറണാകുളത്തുവച്ചായിരുന്നു റിക്രൂട്ട്മെന്റ്. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്‌സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കായിരുന്നു റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ നിയമന നടപടികളും പുരോഗമിച്ചുവരുന്നു.
Story Highlights: NORCA-Kuwait National Guard Recruitment issued travel tickets to those appointed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here