ഒരു രാത്രിക്ക് വാടക 12 ലക്ഷം വരെ; ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി താമസിക്കുന്ന അത്യാഢംബര ഹോട്ടലിന്റെ ചിത്രങ്ങള്‍ കാണാം

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയത്. ഇതാദ്യമായാണ് മോദി ഒരു സംസ്ഥാന സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നത്.(Pictures of luxurious hotel where Narendra Modi lives in New York)

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്ന് പത്ത് മിനിറ്റ് മാത്രം ദൂരമുള്ള ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലാണ് നരേന്ദ്രമോദിയുടെ താമസം. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇതാദ്യമായല്ല ലോട്ടെ അദ്ദേഹം താമസിക്കാന്‍ തെരഞ്ഞെടുക്കുന്നത്. മുന്‍പ് 2014ലും 2019ലും ന്യൂയോര്‍ക്ക് സന്ദര്‍ശനത്തില്‍ മോദി താമസിച്ചത് ലോട്ടെ ന്യൂയോര്‍ക്ക് പാലസിലാണ്. 2015ലെ സന്ദര്‍ശനത്തില്‍ ന്യൂയോര്‍ക്കിലെ വാള്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലിലാണ് മോദി താമസിച്ചത്.

ഇത്തവണ പ്രധാനമന്ത്രി താമസിക്കുന്ന ലോട്ടെ പാലസിന്റെ ഉള്ളിലെ ചിത്രങ്ങളാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. 900ത്തിലധികം ഗസ്റ്റ് റൂമുകളുള്ള അത്യാഢംബര ഹോട്ടലില്‍ കിംഗ് സൈസ് ബെഡിന് ഒരു രാത്രിയിലേക്ക് മാത്രം 48,000 രൂപയാണ് താമസചിലവ്. ഈ ഹോട്ടലിലെ ഏറ്റവും ചിലവേറിയ മുറിയായ ദി ടവേഴ്‌സ് പെന്റ്ഹൗസ് എന്നറിയപ്പെടുന്ന മുറിക്ക് ഒരു രാത്രിക്ക് മാത്രം 12.15 ലക്ഷം രൂപയാണ് നിരക്ക്. 536 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ 51 നിലകളുണ്ട്.

902 മുറികളാണ് ലോട്ടെയില്‍ ആകെയുള്ളത്. ഇതില്‍ 822 മുറികളും 87 സ്യൂട്ടുകളുമായി തിരിച്ചിരിക്കുന്നു. 72 മുറികള്‍ ഭിന്നശേഷിക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്. 1882ല്‍ നിര്‍മിച്ച ഈ ഹോട്ടല്‍, 2015ലാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലോട്ടെ ഹോട്ടല്‍സ് ആന്‍ര് റിസോര്‍ട്ട്‌സ് ഏറ്റെടുത്ത് ഇപ്പോഴത്തെ പേര് നല്‍കിയത്.
Read Also: ലോകത്തെ ഏറ്റവും വിലകൂടിയ വീട് ഇനി ഇന്ത്യൻ ദമ്പതികൾക്ക് സ്വന്തം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം. ഐക്യരാഷ്ട്രസഭാസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാഘോഷ ചടങ്ങിന് നരേന്ദ്ര മോദി നേതൃത്വം നല്‍കും. വൈറ്റ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കും. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വക്കും എന്നാണ് സൂചന.ഇലോണ്‍ മസ്‌ക് അടക്കം വ്യവസായ പ്രമുഖരുമായും പ്രധാ മന്ത്രി ചര്‍ച്ച നടത്തും.
Story Highlights: Pictures of luxurious hotel where Narendra Modi lives in New York
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here