Advertisement

പകൽ സമയത്തെ ‘പവർ നാപ്സ്’ തലച്ചോറിന് നല്ലത്; പഠനറിപ്പോർട്

June 21, 2023
Google News 1 minute Read

പകൽസമയത്ത് ഉറങ്ങുന്നത് തലച്ചോറിനെ പ്രായമാകുമ്പോൾ ആരോഗ്യത്തോടെ നിലനിർത്തുമെന്ന് പഠനറിപ്പോർട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ), യൂണിവേഴ്‌സിറ്റി ഓഫ് റിപ്പബ്ലിക് ഓഫ് ഉറുഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പറയുന്നതനുസരിച്ച്, പവർ നാപ്സ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ഡിമെൻഷ്യയുടെയും മറ്റ് രോഗങ്ങളുടെയും അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാപ്പർമാരും അല്ലാത്തവരും തമ്മിലുള്ള മസ്തിഷ്ക വലുപ്പത്തിന്റെ വ്യത്യാസത്തെ കുറിച്ചും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പകൽ ഉറക്കം പ്രായമാകുന്തോറും തലച്ചോറിന്റെ ചുരുങ്ങുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. പ്രതിദിനം 30 മിനിറ്റ് നേരം ഉറങ്ങുന്നത് മസ്തിഷ്ക ചുരുങ്ങൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 40-നും 69-നും ഇടയിൽ പ്രായമുള്ളവരിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് സ്ലീപ്പ് ഹെൽത്ത് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്.

പഠനത്തിനായി, 35,080 ആളുകളുടെ ഡിഎൻഎ സാമ്പിളുകളും ബ്രെയിൻ സ്കാനുകളും വിശകലനം ചെയ്യാൻ ഗവേഷകർ മെൻഡലിയൻ റാൻഡമൈസേഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here