Advertisement

യോ​ഗ തുടങ്ങിയതോടെ നിരവധി ആരോ​ഗ്യ-മാനസിക ​ഗുണങ്ങൾ ഉണ്ടായി,രോ​ഗങ്ങൾ ഇല്ലാതായി; സംയുക്ത വർമ്മ

June 21, 2023
Google News 4 minutes Read
samyuktha varma yoga

യോ​ഗ ശീലിച്ചത് വഴി തനിക്ക് നിരവധി ആരോ​ഗ്യ-മാനസിക ​ഗുണങ്ങൾ ഉണ്ടായെന്ന് സംയുക്ത വർമ്മ. ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു. അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് യോഗ തുടങ്ങിയതെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. യോഗ ദിനവുമായി ബന്ധപ്പെട്ടാണ് സംയുക്ത ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. (Samyuktha Varma about International Yoga Day)

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരൽ അഥവാ യൂണിയൻ എന്നുതന്നെയാണ് ആ വാക്കിന്റെ അർഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണമെന്നും സംയുക്ത കുറിക്കുന്നു.

യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത.ഒരേ ക്ലാസിൽ ഒരേ ക്രിയ ചെയ്യുന്നവർക്കുപോലും ഉള്ളിൽ യോഗാനുഭവം വെവ്വേറെയാണ്. ജീവിതത്തിലേക്കറിങ്ങുമ്പോഴും അനുഭവങ്ങൾ വേറെവേറെത്തന്നെയെന്നും സംയുക്ത പറയുന്നു.

Story Highlights: Samyuktha Varma about International Yoga Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here