ജില്ലാ ആശുപത്രിയിൽ നിന്നും 8 മൂർഖൻ പാമ്പിനെ കൂടി കണ്ടെത്തി; മൂന്ന് ദിവസം, പിടിച്ചത് 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ

മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും പാമ്പിനെ കണ്ടെത്തി. വാർഡിൽ നിന്നും 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. വാർഡ് താത്കാലികമായി അടച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചത്. (Snake found in government hospital Malappuram)
ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് സര്‍ജിക്കല്‍ വാര്‍ഡ് അടച്ചത്.എട്ട് രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി.
Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ
സര്‍ജിക്കല്‍ വാര്‍ഡ് കുറച്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷന്‍ വാര്‍ഡിലും പാമ്പിന്‍ കുട്ടികള്‍ ഉണ്ടായിരുന്നു. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങള്‍ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
Story Highlights: Snake found in government hospital malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here